Monday, December 29, 2025

ദേശീയ പാതയിൽ ടാങ്കർ ലോറി അപകടത്തിൽ പെട്ടു; വാതക ചോർച്ച ഇല്ലാത്തതിനാൽ ഒഴിവാക്കപ്പെട്ടത് വൻ അപകടം

മംഗലാപുരം: കൈനാട്ടിക്കും നാദാപുരംറോഡിനും ഇടയില്‍ കെടി ബസാറില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. നിറയെ ഗ്യാസുള്ള ലോറിയാണ് മറിഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.

ഗ്യാസ് ലീക്ക് ഇല്ലാത്തത് ആശ്വാസമായി. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്കു പോകുന്ന ലോറിയാണ് ദേശീയപാതയില്‍ നിന്നു നിയന്ത്രണം വിട്ട് സമീപത്തെ പഴയ റോഡിലേക്കു മറിഞ്ഞത്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പരിശോധനയില്‍ വാതകചോര്‍ച്ചയില്ലെന്നു മനസിലായതോടെയാണ് ആശ്വാസമായത്. ടാങ്കര്‍ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. ലോറി നേരെയാക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles