Thursday, December 18, 2025

ശാസ്ത്രാവബോധം വളർത്തി ഭാരതത്തിനെ ശാസ്ത്ര ലോകത്തിന്റെ നെറുകയിൽ എത്തിക്കാം; ഇന്ന് ദേശീയ ശാസ്ത്ര ദിനം

ഇന്ന് ദേശീയ ശാസ്ത്ര ദിനം. ശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നവർ, ശാസ്‌ത്രജ്ഞര്‍, ശാസ്‌ത്ര സാങ്കേതിക വിദ്യകൾ പഠിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ചെറുപ്പക്കാർ, ഇന്ത്യയിലെ കർഷക സമൂഹത്തെ പോലെ ശാസ്‌ത്ര കണ്ടുപിടുത്തങ്ങൾ ആസ്വദിക്കുന്നവർ തുടങ്ങിയവര്‍ക്കുള്ളതാണ് ഈ ദേശീയ ശാസ്‌ത്ര ദിനം.

ഫെബ്രുവരി 28ന് സി.വി രാമൻ (CV Raman) കണ്ടെത്തിയ രാമൻ ഇഫെക്ടിന്റെ ഓർമക്കായാണ് ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത്. 1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ നോബൽ സമ്മാനത്തിന് അർഹമായ അദ്ദേ​ഹത്തിന്റെ രാമൻ ഇഫെക്ട് കണ്ടെത്തിയത്. 1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു.

ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച്‌ ഈ ദിനം ഓർമ്മിപ്പിക്കുന്നു. ശാസ്ത്രാവബോധം വളർത്തി ഭാരതത്തിനെ ശാസ്ത്ര ലോകത്തിന്റെ നെറുകയിൽ എത്തിക്കാനും നമ്മുടെ സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കാനും ഈ ദേശീയ ശാസ്ത്ര ദിനത്തിൽ നമുക്ക്‌ പ്രതിജ്ഞ ചെയ്യാം.

Related Articles

Latest Articles