കൊല്ലം : ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തില്‍ ഒഡീഷയോട് പരാജയപ്പെട്ടെങ്കിലും ദൃഢനിശ്ചയത്തിലാണ് കേരള ടീം. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ച് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കാനാകുമെന്ന് തന്നെയാണ് ടീമിന്റെ വിശ്വാസം.
വിവാദ ഗോളിലൂടെ മുന്നിലെത്തിയ ഒഡീഷയ്ക്കെതിരെ അര്‍ച്ചന നേടിയ ഗോള്‍ കേരള ടീമിന് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല.
ഫെബ്രുവരി 1 ന് ഹിമാചലിനെതിരെയും ( രാവിലെ 8 ന് ) ഫെബ്രുവരി 2 ന് മധ്യപ്രദേശിനെതിരെയുമാണ് കേരളത്തിന് ഇനി മത്സരങ്ങള്‍. ഭാപ്പാല്‍ ടീം എത്താത്തതിനാല്‍ ഈ 2 മത്സരങ്ങളിലും വിജയിച്ചാല്‍ പൂള് എയില്‍ നിന്നും ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ കേരള ടീമിനാകും.വരും മത്സരങ്ങളില്‍ ടീം ഫോര്മേഷന് മാറ്റി പരീക്ഷിക്കാനും സാധ്യതയുണ്ട്. കാണികളുടെ പൂര്‍ണ പിന്തുണയോടെ ഭാഗ്യ ഗ്രൗണ്ടായ കൊല്ലത്തെ ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മികച്ച കളി കാഴ്ചവച്ച് ചരിത്രനേട്ടത്തിലെത്താനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കേരള വനിതാ ഹോക്കി ടീം.
ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…
തമിഴ്നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി…
അമേരിക്കൻ വിപണിയിലേക്ക് അനധികൃതമായി മയക്കുമരുന്നും സൈക്കോട്രോപിക് ഗുളികകളും കടത്തിയിരുന്ന വൻ അന്താരാഷ്ട്ര ശൃംഖലയുടെ ഇന്ത്യൻ കണ്ണികൾക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ…
കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലും കൊൽക്കത്ത മെഡിക്കൽ കോളേജിലും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ അക്രമം നടന്നതായി ആരോപിച്ച് അഖില ഭാരതീയ…
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ നവംബർ…