Friday, November 20, 2026

ദേശിയ സീനിയര്‍ വനിതാ ഹോക്കി, ജയം മാത്രം തേടി ടീം കേരള

കൊല്ലം : ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തില്‍ ഒഡീഷയോട് പരാജയപ്പെട്ടെങ്കിലും ദൃഢനിശ്ചയത്തിലാണ് കേരള ടീം. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ച് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കാനാകുമെന്ന് തന്നെയാണ് ടീമിന്റെ വിശ്വാസം.

വിവാദ ഗോളിലൂടെ മുന്നിലെത്തിയ ഒഡീഷയ്‌ക്കെതിരെ അര്‍ച്ചന നേടിയ ഗോള്‍ കേരള ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
ഫെബ്രുവരി 1 ന് ഹിമാചലിനെതിരെയും ( രാവിലെ 8 ന് ) ഫെബ്രുവരി 2 ന് മധ്യപ്രദേശിനെതിരെയുമാണ് കേരളത്തിന് ഇനി മത്സരങ്ങള്‍. ഭാപ്പാല്‍ ടീം എത്താത്തതിനാല്‍ ഈ 2 മത്സരങ്ങളിലും വിജയിച്ചാല്‍ പൂള്‍ എയില്‍ നിന്നും ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ കേരള ടീമിനാകും.വരും മത്സരങ്ങളില്‍ ടീം ഫോര്‍മേഷന്‍ മാറ്റി പരീക്ഷിക്കാനും സാധ്യതയുണ്ട്. കാണികളുടെ പൂര്‍ണ പിന്തുണയോടെ ഭാഗ്യ ഗ്രൗണ്ടായ കൊല്ലത്തെ ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മികച്ച കളി കാഴ്ചവച്ച് ചരിത്രനേട്ടത്തിലെത്താനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കേരള വനിതാ ഹോക്കി ടീം.

Related Articles

Latest Articles