Categories: Featured

ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്‍റെ ഓര്‍മയില്‍ ഇന്ന് ദേശീയ കായിക ദിനം

രാജ്യം കണ്ട എക്കാലത്തെയും വലിയ ഇതിഹാസങ്ങളിലൊന്നായ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദും ദേശീയ കായിക ദിനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ധ്യാന്‍ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാന്‍ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്.ഈ ദിവസം തന്നെയാണ് രാജ്യത്തെ മികച്ച കായിക താരങ്ങള്‍ക്കുള്ള അര്‍ജുന, ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍ വിജയികള്‍ക്കു രാഷ്ട്രപതി സമ്മാനിക്കുന്നത്.1905 ഓഗസ്റ്റ് 29-ന്‌ അലഹാബാദിലായിരുന്നു ധ്യാന്‍ചന്ദിന്‍റെ ജനനം.

വെള്ളപ്പട്ടാളക്കാര്‍ കളിക്കുന്ന കളി കണ്ടു ഹോക്കി പഠിച്ച ധ്യാന്‍ചന്ദ് 16-ാം വയസ്സില്‍ ബ്രാഹ്മിന്‍ റെജിമെന്‍റില്‍ കാലാളായി ചേര്‍ന്നതോടെയാണ് കളിയില്‍ സജീവമായത്.നാലാം വര്‍ഷം ഇന്ത്യന്‍ കരസേനാ ടീം ന്യൂസീലാന്‍റ് പര്യടനത്തിനു പുറപ്പെട്ടപ്പോള്‍ ആക്രമണ നിരയില്‍ ധ്യാന്‍ ചന്ദ് എന്ന പേരുണ്ടായിരുന്നു.മൂന്നു ടെസ്റ്റുകളടക്കം 21 മത്സരങ്ങളില്‍ പതിനെട്ടും ജയിച്ചു വന്ന ഇന്ത്യന്‍ ടീമിന്‍റെ ഗോളടിയന്ത്രം ആ കറുത്തു മെലിഞ്ഞ ഫോര്‍വേഡായിരുന്നു.

1928, 1932, 1936 വര്‍ഷങ്ങളില്‍ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ചത് ധ്യാന്‍ചന്ദായിരുന്നു. ധ്യാന്‍ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. തന്‍റെ അത്യുജ്വല കരിയറില്‍ 400ല്‍ അധികം ഗോളുകളാണ് താരം വാരിക്കൂട്ടിയത്. 16ാം വയസ്സില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ധ്യാന്‍ചന്ദ് 1956ല്‍ മേജര്‍ പദവിയിലിരിക്കെയാണ് വിരമിച്ചത്.

1930ല്‍ ധ്യാന്‍ചന്ദിനോടുള്ള ആദരസൂചകമായി ഓസ്ട്രിയയിലെ വിയന്നയില്‍ വലിയ പ്രതിമ സ്ഥാപിച്ചു.ആ പ്രതിമയ്ക്ക്‌ നാല് കൈകളുണ്ടായിരുന്നു. നാലു കൈകളില്‍ ഓരോ ഹോക്കി സ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യന്‍ രണ്ട്‌ കൈയ്യും ഒരു വടിയും കൊണ്ട്‌ ധ്യാന്‍ചന്ദിനെ പോലെ ഹോക്കിയില്‍ ജയിക്കാന്‍ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിന്‍റെ തെളിവായിരുന്നു ആ പ്രതിമ.ഒളിന്പിക് മത്സരരംഗത്ത് ഭാരതം ആദ്യം തോല്‍പിച്ച ഓസ്ട്രിയയിലെ കളിക്കാരാണ് ധ്യാന്‍ചന്ദിന്‍റെ പ്രതിമ സ്ഥാപിക്കാന്‍ തയാറായത്. ഗോള്‍ എന്ന ധ്യാന്‍ചന്ദിന്‍റെ ആത്മകഥ പുറത്തിറങ്ങിയത് 1952ലാണ്.

1936-ലെ ഒളിന്പിക്സില്‍ ജര്‍മ്മനിയെ ഇന്ത്യ തോല്പിച്ചപ്പോള്‍, ഹിറ്റ്ലര്‍ നല്‍കിയ ഒരു അത്താഴവിരുന്നില്‍ ധ്യാന്‍ചന്ദ് സംബന്ധിച്ചു. ഇന്ത്യന്‍ കരസേനയില്‍ ലാന്‍സ് കോര്‍പ്പറല്‍ ആയിരുന്ന ധ്യാന്‍ചന്ദിനു ഹിറ്റ്ലര്‍, ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജര്‍മ്മന്‍ ആര്‍മിയില്‍ കേണല്‍ പദവി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ധ്യാന്‍ ചന്ദ് അത്‌ നിരസിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍ പദവി നല്‍കുകയും 1956ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു.1979 ഡിസംബര്‍ മൂന്നിനായിരുന്നു ധ്യാന്‍ചന്ദിന്‍റെ മരണം.

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

1 hour ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

6 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

7 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

7 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

9 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

10 hours ago