Monday, June 17, 2024
spot_img

യുക്രൈൻ ഒറ്റപ്പെടുന്നു: സഹായിക്കാൻ സൈന്യത്തെ അയക്കില്ല, കൈമലർത്തി നാറ്റോ

ബ്രസൽസ്: റഷ്യൻ അധിനിവേശം മൂലം കടുത്ത ആക്രമണം നേരിടുന്ന യുക്രൈൻ ഒറ്റപ്പെടുന്നു. യുക്രൈനെ സഹായിക്കാൻ സൈന്യത്തെ അയക്കില്ലെന്ന പ്രഖ്യാപനവുമായി നാറ്റോ. യാതൊരു തരത്തിലും യുക്രൈന് സൈനിക സഹായം നൽകേണ്ടന്നാണ് തീരുമാനം.

സെക്രട്ടറി ജനറലായ ജെൻസ് സ്റ്റോൾട്ടൻബർഗാണ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്. യുക്രൈൻ വളരെ നിർണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. യുക്രൈൻ റഷ്യ സംഘർഷം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന വേളയിൽ സഹായ വാഗ്ദാനവുമായി എത്തിയ നാറ്റോ, അമേരിക്ക തുടങ്ങിയവർ യുദ്ധമാരംഭിച്ചപ്പോൾ നിശബ്ദരാണ്.

യുക്രൈനെ സഹായിക്കാനായി സൈന്യത്തെ അയക്കാൻ പദ്ധതിയില്ലെന്ന് ഒട്ടുമിക്ക ലോകശക്തികളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ന് രാവിലെ സൈനിക നടപടി പ്രഖ്യാപിച്ച പുടിൻ, തൊട്ടു പിന്നാലെ യുക്രൈനിലേക്ക് സൈന്യത്തെ അയക്കുകയായിരുന്നു.

Related Articles

Latest Articles