പത്തനംതിട്ട : കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.
ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് മുന്നോട്ടുപോകാൻ പോലീസ് തീരുമാനിച്ചത്.
യാത്ര അയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായിയെത്തി കണ്ണൂരിലെ സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ അധിക്ഷേപത്തിൽ മനംനൊന്തുള്ള എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിലാണ് അന്വേഷണം. പിപി ദിവ്യയുടെ മൊഴിയും പോലീസ് എടുക്കും.അന്വേഷണത്തിന് കണ്ണൂർ പോലീസ് പത്തനംതിട്ടയിലേക്ക് എത്തും. നവീന്‍റെ മരണത്തിൽ കുടുംബാംഗങ്ങള്‍ പോലീസിൽ പരാതി നല്‍കിയിരുന്നു. പരാതി നൽകിയിട്ടും ഇതുവരെ പൊലീസ് കേസെടുത്തില്ലെന്ന് കുടുംബം ഇന്നലെ ആരോപിച്ചിരുന്നു.
അതേസമയം നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങുകൾ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ പുരോഗമിക്കുകയാണ്

