Friday, May 3, 2024
spot_img

കാണികളെ ആകർഷിച്ച് ‘ഗര്‍ബ’ നൃത്തം; വര്‍ണാഭമായി ഇന്ത്യന്‍ പവിലിയനിലെ നവരാത്രി ആഘോഷം

ദുബായ്: എക്സ്പോയിലെ ഇന്ത്യന്‍ പവിലിയനില്‍ നിറങ്ങളില്‍ നൃത്യ ചാരുതയാര്‍ന്ന് നവരാത്രി ആഘോഷം. 2020 ല്‍ കോവിഡ്​ മൂലം തടസപ്പെട്ട ആഘോഷമാണ്​ ഇത്തവണ വൻ ഗംഭീരമായി ആഘോഷിക്കപ്പെടുന്നത്​.

ദുബായ് എക്​സ്​പോയില്‍ ഇന്ത്യന്‍ പവിലിയനില്‍ ശ്രദ്ധേയമായ ആഘോഷമായിരുന്നു ഇത്​. ഗുജാറാത്തില്‍ നിന്നുള്ള കലാകാരന്മാരാണ്​ പ്രധാനമായും വിവിധ ഉത്തരേന്ത്യന്‍ ആവിഷ്​കാരങ്ങളുമായി പവിലിയനിലെ വേദിയിലെത്തിയത്​.

സ്​ത്രീകളും പെണ്‍കുട്ടികളും അവതരിപ്പിച്ച ‘ഗര്‍ബ’ പരമ്പരാഗത നൃത്തമാണ്​ കാണികളെ വളരെയധികം ആകര്‍ഷിച്ചത്.
വ്യത്യസ്​ത വര്‍ണങ്ങളിലുള്ള വസ്​ത്രങ്ങള്‍ ധരിച്ചെത്തിയ കലാകാരന്മാര്‍ക്കൊപ്പം കാണികളും നൃത്തത്തിന്റെ ഭാഗമായി എന്നുള്ളതാണ് നവരാത്രി ആഘോഷത്തെ കൂടുതൽ ഭംഗിയാക്കിയത്. നവരാത്രിയുടെ 9 ദിനങ്ങളിലും വിവിധങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്​തിട്ടുള്ളത്.

ഒക്​ടോബറിലെ ആദ്യ രണ്ട്​ ആഴ്​ചകളില്‍ ഗുജറാത്ത്​ സംസ്ഥാനത്തെ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ്​ പവിലിയനില്‍ നടക്കുന്നത്​. അതിനാല്‍ ഗുജറാത്തികളായ പ്രവാസികളാണ്​ കൂടുതലായും കാണികളായി അവിടെ എത്തുന്നത്.

Related Articles

Latest Articles