Friday, May 3, 2024
spot_img

നിങ്ങൾക്ക് ചുരുണ്ട മുടിയാണോ ? എങ്കിൽ ഈ ഏഴ് കാര്യങ്ങൾ അറിയാതെ പോകരുത്

അന്നും ഇന്നും എന്നും പെണ്ണിന് ചുരുളൻ മുടി (Hair Protection Tips) അഴകാണ്. എന്നാൽ ചുരുണ്ട മുടി പരിപാലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ ചുരുണ്ട മുടിയുടെ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

ചുരുള്‍ മുടിയുള്ള സുന്ദരികള്‍ കേശസംരക്ഷണത്തിന് ഈ കാര്യങ്ങൾ കൂടെ ശ്രദ്ധിച്ചോളൂ…

*സാധാരണ ചീപ്പുകള്‍ വേണ്ട

*കണ്ടീഷണർ ശരിയായ രീതിയില്‍ ഉപയോഗിക്കൂ

*സള്‍ഫേറ്റ് ഇല്ലാത്ത ഷാംപൂ തിരഞ്ഞെടുക്കാം

*മൃദുവായ തൂവാല ഉപയോഗിക്കുക

*ഹെയര്‍ സിറം പുരട്ടുക

*സ്വാഭാവികമായി ഉണങ്ങട്ടെ

  • ഇഴകളുടെ അറ്റം വെട്ടി വൃത്തിയാക്കുക

ചുരുൾ മുടി കഴുകാനായി സൾഫേറ്റ് അടങ്ങിയിട്ടില്ലാത്ത ഷാംപൂ മാത്രം വാങ്ങാനായി ശ്രദ്ധിക്കുക. നിങ്ങളുടെ മുടികളുടെ മൃദുത്വം നഷ്ടമാകതിരിക്കാനും അതിന്റെ പി.എച്ച്. മൂല്യം കൃത്യമായ അളവിൽ നിലനിർത്താനും സൾഫേറ്റ് രഹിത ഷാംപൂ സഹായിക്കും. മുടി ചീകാനായി സധാരണ ചീചീപ്പുകള്‍ തന്നെയാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്? എങ്കില്‍ ഉടന്‍ തന്നെ അവ മാറ്റിക്കോളൂ. പകരം പല്ലുകള്‍ തമ്മില്‍ അകലം കൂടുതലുള്ള വലിയ ചീപ്പുകള്‍ ഉപയോഗിക്കൂ. ചുരുണ്ട മുടിയിഴകള്‍ കെട്ടു പിണയാനുള്ള സാധ്യത കൂടുതലായാതിനാല്‍ ഇത്തരം ചീപ്പുകള്‍ ഉപയോഗിക്കുന്നത് മുടിയിഴകള്‍ പൊട്ടി പോകാതിരിക്കാന്‍ സഹായിക്കും.

കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ ഓരോ മുടിയിഴകള്‍ക്ക്‌ ഇടയിലും നല്ല പോലെ കണ്ടീഷണര്‍ പടര്‍ന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. ഇതിനായി അകന്ന പല്ലുകളുള്ള ഒരു ചീപ്പ് ഉപയോഗിക്കുക, അല്ലെങ്കില്‍ വിരലുകള്‍ ഉപയോഗിച്ച് കെട്ടുപിണഞ്ഞ മുടികള്‍ക്കിടയിലൂടെ നല്ലതുപോലെ വിരലുകള്‍ നീക്കി ഇത് നല്ല രീതിയില്‍ പുരട്ടി കൊടുക്കണം. മൂന്നോ നാലോ മിനിറ്റുകള്‍ക്ക് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് മുടിയിഴകള്‍ക്ക്‌ മൃദുത്വം നല്‍കുന്നതോടൊപ്പം നല്ല തിളക്കം ലഭിക്കാനും സഹായകമാകും. മുടി കഴുകിയ ശേഷം തുടയ്ക്കുന്നതിനായി മൃദുവായതും വൃത്തിയുള്ളതുമായ തൂവാല ഉപയോഗിക്കാനായി ശ്രമിയ്ക്കുക. കട്ടിയുള്ള തൂവാല ഉപയോഗിക്കുന്നതും അമിതമായി മുടിയില്‍ ഉരസുന്നതും ഇഴകളുടെ ആരോഗ്യം നശിക്കുന്നതിനും മുടി കൊഴിഞ്ഞു പോകുന്നതിനും കാരണമാകും.

മുടി കഴുകി തുടച്ചു കഴിഞ്ഞാല്‍ ഏതെങ്കിലും മികച്ച ഹെയര്‍ സിറം പുരട്ടണം. അല്ലെങ്കില്‍ ഹെയര്‍ സിറവും ചുരുണ്ട മുടിയില്‍ ഉപയോഗിക്കുന്ന ക്രീമുകളോ ചേര്‍ത്ത് ഉപയോഗിക്കാം. ഇത് തിളക്കമുള്ള മുടിയിഴകള്‍ ലഭിക്കുന്നതിന് കാരണമാകും. മുടിയിഴകള്‍ എല്ലായ്‌പ്പോഴും ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്ന ശീലം നല്ലതല്ല. പകരം സ്വാഭാവികമായ രീതിയില്‍ ഉണങ്ങാന്‍ അനുവദിക്കുക. ഇങ്ങനെ ചെയ്യുന്നത് ഡ്രയര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അമിതമായ ചൂടിനെ ഇല്ലാതാക്കും.കൃത്യമായ ഇടവേളകളില്‍ മുടിയുടെ അഗ്ര ഭാഗം അല്പം വെട്ടിയൊതുക്കാന്‍ ശ്രദ്ധിക്കുക, മുടിയിഴകളുടെ അറ്റം പിളരുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

Related Articles

Latest Articles