Friday, May 17, 2024
spot_img

മാവോയിസ്റ്റ് സാന്നിധ്യം; നാല് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം, സുരക്ഷ ശക്തമാക്കും

ദില്ലി: മഹാരാഷ്ട്രയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ നാല് സംസ്ഥാനങ്ങൾക്ക് ജാ​ഗ്രത നിർദേശം. ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയത്.

ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ,പ്രശ്‌നബാധിത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന പൊലീസ് (Police) സ്റ്റേഷനുകൾ എന്നിവക്ക് സുരക്ഷ വർധിപ്പിച്ചു. അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി. മഹാരാഷ്ട്രയിൽ ​ഗച്ച്റോളി ജില്ലയിലെ ഗ്യാരബട്ടിയിൽ ഇന്നലെ 26 മാവോയിസ്റ്റുകളെയാണ് സുരക്ഷ സേന വധിച്ചത്. കൊല്ലപ്പെട്ടവരിൽ ഭീമ കൊറേഗാവ് കേസിലെ പ്രതിയായ മിലിന്ദ് തെൽതുംബ്‌ഡെയും ഉൾപ്പെടുന്നതായാണ് വിവരം. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ് മിലിന്ദ്.

Related Articles

Latest Articles