Wednesday, December 24, 2025

ക്ഷേത്രദർശനത്തിനെത്തി നയൻതാരയും ഭർത്താവും; ഓടിക്കൂടി ആളുകൾ ; ഒടുവിൽ താരം പറഞ്ഞത് കേട്ട് ഞെട്ടി ആരാധകർ

ആരാധകശല്യം കാരണം ക്ഷേത്ര ദർശനം പൂർത്തിയാക്കനാകാതെ കുഴങ്ങി ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും. ക്ഷേത്രദര്‍ശനത്തിനിടെ അനുവാദമില്ലാതെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ ശ്രമിച്ച ആരാധകരോട് ഒടുവിൽ താരത്തിന് കയര്‍ക്കേണ്ടി വന്നു. കുംഭകോണത്തിന് സമീപമുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലായിരുന്നു സംഭവം.

തന്നെ കാണാന്‍ ആളുകള്‍ ഓടിക്കൂടിയതോടെ നയന്‍താരയ്ക്ക് സ്വസ്ഥമായി ദര്‍ശനം നടത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് സ്ഥലത്തെത്തേണ്ടി വന്നു.

തുടർന്ന് അമ്മന്‍ ക്ഷേത്രത്തില്‍ നിന്നും ഇരുവരും തൊട്ടടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്കും പിന്നീട് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയി. ഈ വഴിയെല്ലാം താരത്തെ ആരാധകരും യൂട്യൂബ് ചാനലുകളും പിന്തുടരുന്നുണ്ടായിരുന്നു. ഇതിനിടെ വീഡിയോ പകര്‍ത്തിയ ഒരാളോട് ന ഫോണ്‍ തകര്‍ക്കുമെന്നായിരുന്നു നയന്‍താര പറഞ്ഞത്. കൂടാതെ തോളില്‍ പിടിച്ച് ഒരു വിരുതൻ ചിത്രമെടുക്കാന്‍ ശ്രമിച്ചതോടെ നയന്‍താര ചൂടായി

Related Articles

Latest Articles