ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ റിസോര്‍ട്ടില്‍ നടന്ന ആഡംബര ചടങ്ങില്‍ വിവാഹിതരായി. സിനിമാലോകത്തെ സാക്ഷിയാക്കി അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശിര്‍വാദത്തോടെയാണ് വിക്കി നയന്‍സിനെ താലി ചാര്‍ത്തിയത്. ഈ അസുലഭ സന്ദര്‍ഭത്തില്‍, നയന്‍താര വിഗ്നേഷിനും കുടുംബാംഗങ്ങള്‍ക്കും വിലമതിക്കാനാവാത്ത സമ്മാനങ്ങള്‍ നല്‍കിയതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നു. വിഗ്നേഷിനായി നയന്‍താര ആഡംബര ബംഗ്ലാവ് വാങ്ങിയതുള്‍പ്പെടയുള്ള വിവരങ്ങള്‍ പുറത്തുവന്നു. രണ്ടര മുതല്‍ മൂന്ന് കോടി രൂപ വരെ ചിലവിട്ടാണ് വിവാഹ ചടങ്ങില്‍ നയന്‍താര ധരിച്ചിരുന്ന സ്വര്‍ണം മുഴുവന്‍ വിഗ്നേഷ് വാങ്ങിയത്. ഇതിന് പുറമെ നയന്‍താരയ്ക്ക് അഞ്ച് കോടി രൂപ വിലമതിക്കുന്ന വജ്രമോതിരവും വിഗ്നേഷ് സമ്മാനമായി നല്‍കിയിരുന്നു.
അതേസമയം നയന്‍താര തന്റെ പ്രിയനായി നല്‍കിയ ബംഗ്ലാവിന്റെ ഡോക്യുമെന്റേഷന്‍ ജോലികള്‍ പൂര്‍ത്തിയായി. ബംഗ്ലാവ് വിഗ്നേഷിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
20 കോടിയാണ് ഇതിന്റെ വില. വിഗ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയന്‍താര 30 പവന്‍ സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചിട്ടുണ്ട്. തന്റെ അടുത്ത ബന്ധുക്കള്‍ക്ക് താരം ഒരുപാട് ആഡംബര വസ്തുക്കളും സമ്മാനിച്ചിട്ടുണ്ട്.
ഇരുവരുടെയും വിവാഹത്തില്‍ രാഷ്ട്രീയ-സിനിമാ ലോകത്ത് നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, രജനികാന്ത്, കമല്‍ ഹാസന്‍, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി എന്നിവരെയും ക്ഷണിച്ചിരുന്നു. വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു എന്നിവരും ക്ഷണിതാക്കളില്‍ ഉണ്ടായിരുന്നു. ദമ്പതികൾക്കായി മഹാബലിപുരത്ത് 129 മുറികളുള്ള ഒരു മുഴുവന്‍ റിസോര്‍ട്ടും റിപോർട്ടുകൾ പ്രകാരം ബുക്ക് ചെയ്തിരുന്നു. ഈ വാരാന്ത്യം വരെ റിസോര്‍ട്ട് പൂര്‍ണമായും ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ കല്യാണത്തിന് ആദ്യം തിരഞ്ഞെടുത്തത് മഹാബലിപുരം അല്ലെന്ന് പലര്‍ക്കും അറിയില്ല. വേദിയുടെ ആദ്യ തിരഞ്ഞെടുപ്പ് തിരുപ്പതി ആയിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അവര്‍ വിവാഹം മറ്റൊരു വേദിയിലേക്ക് മാറ്റുകയായിരുന്നു.
സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം എല്ലാവരെയും വിളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും ലോജിസ്റ്റിക് പ്രശ്‌നങ്ങള്‍ കാരണം എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും വിഘ്‌നേശ് പറഞ്ഞു. ഏഴ് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമുള്ളൻ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം കനത്ത സുരക്ഷയിലായിരുന്നു.
അഴകിന്റെ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയെത്തിയ നയന്‍സിന്റെ ചിത്രങ്ങളും അടിമുടി തമിഴ് പയ്യനായെത്തിയ വരന്‍ വിഘ്നേശ് ശിവന്റെ ചിത്രങ്ങളും ഇന്നലെ സോഷ്യല്‍മീഡിയയിൽ എത്തിയിരുന്നു.
ഇന്ത്യയിലെ തന്നെ പ്രമുഖ സ്റ്റൈലിസ്റ്റായ സെലീന നതാനിയാണ് നയന്‍സിനെ അതിസുന്ദരിയാക്കിയത്. മുംബൈയില്‍ നിന്നുള്ള ജോനികയുടേതാണ് ആഭരണങ്ങള്‍. ജെയ്ഡ് ബൈ മോണിക്ക ആന്‍ഡ് കരിഷ്മയാണ് നയന്‍സിനായി രാജകീയമായ വിവാഹ വസ്ത്രങ്ങള്‍ തയ്യാറാക്കിയത്. വിക്കി കുടുംബത്തിലെ പുതിയ അംഗമായി മാറിയ നയന്‍താര തന്റെ നാത്തൂനും വിക്കിയുടെ സഹോദരിയുമായ ഐശ്വര്യയ്ക്ക് വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനമായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
വിക്കിയുടെ സഹോദരിക്ക് മാത്രമല്ല മറ്റ് അടുത്ത ബന്ധുക്കള്‍ക്കും നയന്‍സ് വിവാഹ വേദിയില്‍ വെച്ച് സ്പെഷ്യല്‍ ഗിഫ്റ്റുകള്‍ കൈമാറി. ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. നയന്‍സിനെ കുറിച്ച് വാചാലനായി കുറിപ്പുകളും വിക്കി രാവിലെ മുതല്‍ വിക്കി പങ്കുവെച്ചിരുന്നു. ഇരുവരുടേയും വിവാഹ ചിത്രം ആദ്യം പുറത്ത് വന്നതും വിക്കിയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയായിരുന്നു.
നയന്‍താരയെ ജീവിത സഖിയാക്കിയ ശേഷം വിഘ്നേഷ് ശിവന്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ‘നയന്‍ മാം എന്ന വിളിയിലൂടെ തുടക്കം. പിന്നെ കാദംബരി.. അതില്‍ നിന്നും തങ്കമേ.. .പിന്നീട് എന്റെ ബേബി. അതില്‍ നിന്നും എന്റെ ജീവനും കണ്‍മണിയും. ഇപ്പോള്‍ എന്റെ ഭാര്യ’ എന്നായിരുന്നു. കാതല്‍ ബിരിയാണി മുതല്‍ ഇളനീര്‍പായസം വരെയുളള വിഭവങ്ങള്‍ കരുതിയിട്ടുണ്ട്. ഇവ കൂടാതെ കേരള വിഭവങ്ങളായ അവിയല്‍, കാളന്‍, ചേന കൊണ്ടുള്ള സ്‌പെഷ്യല്‍ ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ട്. കാതല്‍ ബിരിയാണിയാണ് വിവാഹസദ്യയിലെ ഹൈലൈറ്റ്. പലര്‍ക്കും ഈ പേര് അത്ര സുപരിചിതമല്ല.
ചക്ക കൊണ്ട് തയ്യാറാക്കിയ ബിരിയാണിയാണ് കാതല്‍ ബിരിയാണി. ഇത് കൂടാതെ ബദാം ഹല്‍വ, ഇളനീര്‍ പായസം, ഐസ്‌ക്രീം തുടങ്ങിയവായാണ് മറ്റുളള വിഭവങ്ങള്‍.
വിവാഹത്തിനോടനുബന്ധിച്ച് തമിഴ്നാട്ടിലുടനീളം 18,000 കുട്ടികള്‍ക്കും ഒരു ലക്ഷത്തോളം ആളുകള്‍ക്കും താരങ്ങള്‍ വിവാഹ സദ്യ നല്‍കിയിട്ടുണ്ട്. തങ്ങളുടെ വിവാഹം കൊണ്ട് സമൂഹത്തിന് വലിയൊരു മാതൃക കാട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് നയന്‍സും വിഘ്‌നേഷും ഇത്രയും ആളുകള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്.
സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് എന്നും ഇവര്‍ ചാരിറ്റിയ്ക്കായി നീക്കി വയ്ക്കാറുണ്ട്. താരങ്ങളുടെ ഈ തീരുമാനത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് ആരാധകര്‍. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയ്ക്കുകയും ചെയ്തിട്ടുണ്ട്.

