എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
ആറ്റിങ്ങൽ : തെരഞ്ഞെടുപ്പ് പര്യടനം അവസാന ലാപ്പിലേക്ക് കടക്കവേ മണ്ഡലത്തിന്റെ ഉൾപ്രദേശങ്ങളിൽ പോലും സജീവ സാന്നിധ്യമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. അദ്ദേഹത്തിന്റെ പര്യടന കേന്ദ്രങ്ങളിലേക്ക് രാപ്പകലില്ലാതെ ജനം ഒഴുകുകയാണ്.
ആനാട്, നന്ദിയോട് ഗ്രാമ പഞ്ചായത്തുകളായിരുന്നു പാലോട് മണ്ഡലത്തിലെ അദ്ദേഹത്തിന്റെ ഇന്നത്തെ പര്യടനം. ഉണ്ടപ്പാറയിൽ ബിജെപി സംസ്ഥാന സമിതി അംഗം മലയിൻകീഴ് രാധാകൃഷ്ണൻ പര്യടനം ഉദ്ഘാടനം ചെയ്തു. 35 കേന്ദ്രങ്ങളിൽ ഗംഭീര സ്വീകരണം ഏറ്റുവാങ്ങി താന്നിമൂട് പര്യടനം അവസാനിച്ചു.
നെടുമങ്ങാട് മണ്ഡലത്തിലെ പര്യടനം ഉച്ചയ്ക്കുശേഷം പരിയാരത്തുനിന്നും ആരംഭിച്ചു.
തമ്പാനൂർ സതീശ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ടിവി താരം കൃഷ്ണപ്രസാദ് അഭിവാദ്യങ്ങൾ അർപ്പിക്കാൻ എത്തി. കരകുളം ഗ്രാമപഞ്ചായത്തിലായിരുന്നു നെടുമങ്ങാട് മണ്ഡലത്തിലെ പര്യടനം. എണിക്കരയിൽ അവസാനിച്ചു.
കല്ലമ്പലം,തോട്ടയ്‌ക്കാട്, പെരിങ്ങാവ്, മുല്ലശ്ശേരിമുക്ക്, ശിവന്‍ മുക്ക്, കൊടുവഴന്നൂര്‍, തോട്ടവാരം, കോയിക്കമൂല, പന്തുവിള, പുല്ലയില്‍, നന്തായ് വനം, മാത്തയില്‍ തുടങ്ങിയ സ്ഥലങ്ങളളില്‍ സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനാവലിയാണ് വി.മുരളീധരനെ സ്വീകരിക്കാന്‍ എത്തിയത്. കൊടുവഴന്നൂര്‍ തോട്ടവാരത്ത് വിവിധ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ബിജെപിയില്‍ ചേര്‍ന്നു. എല്ലാവരെയും വി. മുരളീധരന്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…