Tuesday, September 22, 2026

പ്രകാശ് ബാബുവിന് ജാമ്യം

കോഴിക്കോട്: ശബരിമല പ്രക്ഷോഭവവുമായി ബന്ധപ്പെട്ട് കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 14 ദിവസമായി ശബരിമല ചിത്തിര ആട്ട വിശേഷത്തിനിടെ ഉണ്ടായ അക്രവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലാണ് അദ്ദേഹം.

ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് സന്നിധാനം പോലീസ് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത കേസിലാണ് പ്രകാശ് ബാബു റിമാന്റിലായത്. റാന്നി കോടതിയാണ് അദ്ദേഹത്തെ റിമാന്റ് ചെയ്തത്. റാന്നി കോടതി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാവര്‍ക്കും ജാമ്യം ലഭിച്ച കാര്യം അഭിഭാഷകന്‍ കെ രാംകുമാര്‍ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles