Sunday, May 12, 2024
spot_img

ഇടത് സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ രാപ്പകൽ സമരവുമായി എൻഡിഎ ; ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഇന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇടത് സർക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെ രാപ്പകൽ സമരവുമായി എൻഡിഎ രംഗത്ത്. അഴിമതിയിൽ മുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് ഉപരോധിച്ചാണ് എൻഡിഎ പ്രതിഷേധിക്കുന്നത്. ഉപരോധസമരം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഇന്ന് ഉദ്ഘാടനം ചെയ്യും.

ഇടത് സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെയും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസടക്കമുള്ള അഴിമതിയിലും നീതി തേടിയാണ് എൻഡിഎ സെക്രട്ടറിയേറ്റ് ഉപരോധം സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ഉപരോധ സമരത്തിന് തുടക്കം കുറിച്ചിരുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും പാർട്ടി ന്യായീകരണം തുടരുന്നതിലും സംസ്ഥാന വ്യാപകമായി തുടരുന്ന സഹകരണബാങ്ക് കൊള്ളയിലുമാണ് പ്രതിഷേധം ഇപ്പോൾ എൻ.ഡി.ഐ ശക്തമാക്കുന്നത്. ബിജെപിയുടെയും എൻഡിഎയുടെയും പ്രമുഖ നേതാക്കൾ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. സെക്രട്ടറിയേറ്റിന്റെ മുഴുവൻ കവാടങ്ങളും പ്രവർത്തകർ ഉപരോധിക്കും.

Related Articles

Latest Articles