Monday, January 5, 2026

ഉറിയില്‍ ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം: മൂന്ന് ഭീകരരെ വധിച്ചു; വന്‍ ആയുധശേഖരം പിടികൂടി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറിയ മൂന്ന് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം. ഉറി സെക്ടറിലേയ്ക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈനികര്‍ പരാജയപ്പെടുത്തിയത്. അഞ്ച് എകെ 47 തോക്കുകൾ, 70 ഗ്രനേഡുകൾ, എട്ട് പിസ്റ്റളുകൾ എന്നിവയും ഇവരിൽ നിന്നും കണ്ടെത്തി.

ആറ് ഭീകരരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. റാംപുര്‍ സെക്ടറിലെ വന മേഖലയിലായിരുന്നു സംഭവം. ഭീകര സാന്നിധ്യം തിരച്ചറിഞ്ഞതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ മൂന്ന് ദിവസം നീണ്ടുനിന്നതായും സൈന്യം വ്യക്തമാക്കി. അക്രമത്തിൽ ഒരു സൈനികനും പരുക്കേറ്റു. സൈന്യം വധിച്ച ഭീകരവാദികളില്‍ ഒരാള്‍ പാകിസ്താന്‍ സ്വദേശിയാണ്.

Related Articles

Latest Articles