Sunday, April 28, 2024
spot_img

സംസ്ഥാനത്ത് സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കും; കുട്ടികൾക്കായി ബയോ ബബിൾ സുരക്ഷയൊരുക്കുമെന്ന് മന്ത്രിമാര്‍; ക്ലാസുകള്‍ ഉച്ചവരെ?

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ നവംബർ ഒന്നിനുതന്നെ തുറക്കും. കൊവിഡ് വ്യാപനത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി ബയോ ബബിൾ സുരക്ഷ ഒരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജും പറഞ്ഞു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ അവതരിപ്പിക്കും. അതിനായി സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

സ്കുളുകളിൽ ബയോബബിൾ സുരക്ഷ നടപ്പാക്കും. ഒട്ടും ആശങ്കയ്ക്ക് ഇടമില്ലാത്ത തരത്തിൽ കുട്ടികളെ സുരക്ഷിതരായി സ്‌കൂളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാകാത്ത തരത്തില്‍ ക്രമീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ക്ലാസുകളുടെ ഷിഫ്റ്റ് സംബന്ധിച്ച തീരുമാനം അധ്യാപക സംഘടനകളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും തീരുമാനിക്കുക. ഉച്ചവരെ ക്ലാസ് നടത്താനാണ് സാധ്യത. ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ ക്രമീകരിച്ചേക്കും. അധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത ശേഷമായിരിക്കും ഇക്കാര്യം തീരുമാനിക്കുക.

Related Articles

Latest Articles