Saturday, June 15, 2024
spot_img

കോടതി നിർദേശത്തിന് പുല്ലുവില!!! എടാ, വാടാ, പോടാ വിളിയുമായി പോലീസ്; പരാതിയുമായി നെടുങ്കണ്ടം സ്വദേശികൾ

നെടുങ്കണ്ടം: സംസ്ഥാനത്ത് വീണ്ടും പോലീസിനെതിരെ പരാതി. നെടുങ്കണ്ടത്ത് കോഴി ഇറച്ചി വാങ്ങാൻ വന്ന യുവാക്കളുടെ ബൈക്ക് പോലീസ് അനധികൃതമായി പിടിച്ച് 2000 രൂപ പിഴ ആവശ്യപ്പെട്ടെന്നാണ് പരാതി. എന്നാൽ ബൈക്ക് റോഡിൽ പോലുമല്ല ഇരുന്നതെന്നും, സ്വകാര്യ വ്യക്തിയുടെ ഭൂമിയിലായിരുന്നു വച്ചതെന്നും, എന്നിട്ടും പോലീസ് എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്നാണ് നെടുങ്കണ്ടം സ്വദേശികളായ യുവാക്കൾ നൽകിയ പരാതിയിൽ പറയുന്നത്. ഇതുസംബന്ധിച്ച വീഡിയോ ഒരു പ്രമുഖ മാധ്യമവും പുറത്തുവിട്ടിരുന്നു. എന്നാൽ യുവാക്കൾ മോശമായി മാറിയെന്നാണ് പോലീസുകാർ പറയുന്നത്. ലോക്ക്ഡൗൺ ലംഘിച്ചെന്നാരോപിച്ചാണ് പോലീസ് യുവാക്കളുടെ ബൈക്കുകൾ കസ്റ്റഡിയിലെടുത്തത്.

അതേസമയം പോലീസുകാർ മാന്യമായി ആളുകളോട് പെരുമാറണമെന്ന് ഇക്കഴിഞ്ഞ ദിവസം കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ അതെല്ലാം കാറ്റിൽ പറത്തിയാണ് വീണ്ടും പോലീസിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റം. പോലീസുകാരേ സാർ എന്ന് വിളിക്കുന്നത് പോലും അന്തർദേശീയ നിലവാരത്തിൽ തെറ്റാണ്‌. ലോകം മുഴുവൻ പോലീസുകാരേ പോലീസ് എന്നും അല്ലെങ്കിൽ ഉദ്യോഗസ്ഥന്റെ പദവിയോ അല്ലെങ്കിൽ ഉദ്യോഗസ്ഥന്റെ പേരോ ആണ്‌ വിളിക്കുന്നത്. പാശ്ചാത്യ നാട്ടിൽ പോലീസാണ്‌ ജനങ്ങളേ സാർ എന്ന് വിളിക്കുന്നത്. എന്നിട്ടും നൂറ്റാണ്ടുകൾ മുമ്പ് ബ്രിട്ടീഷുകാർ കൊണ്ടുവന്ന സർ വിളി കേരളത്തിൽ നിർത്തലാക്കാനായിട്ടില്ല എന്നതാണ് സത്യം.

Related Articles

Latest Articles