Sunday, May 19, 2024
spot_img

ആന്ധ്രയിൽ വാഹനാപകടം; നാല് പോലീസുകാർക്ക് ദാരുണാന്ത്യം

വിശാഖപട്ടണം: ആന്ധ്രയിൽ നാല് പോലീസുകാർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ശ്രീകാകുളം ജില്ലയിലെ പലാസ കാശിബുഗ്ഗ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. എച്ചെർലയിലെ സായുധ റിസർവ്വ് പോലീസ് ഉദ്യോഗസ്ഥരായ കൃഷ്ണ നായിഡു, പി.ജനാർദൻ, ബാബു റാവു, പി.ടി.ആൻറണി എന്നിവരാണ് മരിച്ചത്.

സംസ്ഥാന ഫിഷറീസ് മന്ത്രി സീദിരി അപ്പാല രാജു സംഭവസ്ഥലം സന്ദർശിച്ചു. ശ്രീകാകുളം ടൗണിനടുത്തുള്ള ഭൈരി സിംഗുപുരത്ത് സൈനിക ഉദ്യോഗസ്ഥരുടെ ഭൗതിക ദേഹം സംസ്‌കാരത്തിനായി കൈമാറി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ പാലസ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles