Monday, May 20, 2024
spot_img

നെടുങ്കണ്ടം കസ്റ്റഡിമരണം: രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതിനല്‍കി; കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി


തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് രാജ്കുമാറിന്റെ കുടുംബം. സര്‍ക്കാര്‍ പിന്‍തുണ അറിയിച്ചതായും രാജ്കുമാറിന്റെ ഭാര്യാമാതാവ് സുന്ദരി പറഞ്ഞു.

തല്‍ക്കാലം നടപടി ആവശ്യപ്പെട്ട് നാളെ സമരം തുടങ്ങില്ലെന്നും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ മാത്രം സമരമെന്നും രാജ്കുമാറിന്റെ ഭാര്യ വിജയമ്മ അറിയിച്ചു.

ജൂണ്‍ 12-നാണ് ഹരിത ഫൈനാന്‍സ് ചിട്ടി തട്ടിപ്പില്‍ പ്രതിയാക്കി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ജൂണ്‍ 15-ന് രാത്രിയില്‍ മാത്രമാണ് പൊലീസ് രാജ് കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നത്.

രാജ്കുമാറിന് ഏറ്റത് മൃഗീയ മര്‍ദ്ദനമാണെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തേ പുറത്തു വന്നിരുന്നു.

രാജ്കുമാറിന്റെ ദേഹത്ത് പ്രധാനമായും അരയ്ക്ക് താഴെയാണ് പരിക്കുകളുള്ളത്. പൊലീസ് ആരോപിക്കുന്നത് പോലെ നാട്ടുകാര്‍ തല്ലിയതാണെങ്കില്‍ ദേഹത്തെമ്പാടും പരിക്കുകളുണ്ടാകണമായിരുന്നു.

എന്നാല്‍ അരയ്ക്ക് താഴെ കാല്‍വെള്ളയിലും തുടയിലുമാണ് രാജ്കുമാറിന് പ്രധാനമായും പരിക്കേറ്റിരിക്കുന്നത്. അതായത് കസ്റ്റഡിയിലിരിക്കെ തന്നെയാണ് രാജ്കുമാറിന് മര്‍ദ്ദനമേറ്റിരിക്കുന്നത് എന്ന് കൃത്യമായി സൂചിപ്പിക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

Related Articles

Latest Articles