Friday, January 2, 2026

അപൂർവ്വ രക്താർബുദം; ഏഴു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ നാടൊരുമിക്കുന്നു

ഏഴു വയസ്സുകാരന്റെ ജീവൻ രക്ഷിക്കണം; രക്തമൂല കോശം മാറ്റിവെക്കാൻ ദാതാവിനെ കണ്ടെത്താൻ സഹായിക്കാം. ഇപ്പോള്‍ ശരീരം രക്തം ഉല്‍പാദിപ്പിക്കാത്തത്തിനാൽ രക്തം മാറ്റിവെച്ചാണ് ജീവൻ നിലനിർത്തുന്നത്. ജീവൻ നിലനിർത്തണമെങ്കിൽ രക്തമൂലകോശം മാറ്റിവെയ്ക്കൽ (Blood Stem Cell Transplant) നടത്തിയേ തീരൂ. രക്തമൂലകോശം ലഭിക്കുക എന്നത് തീർത്തും ദുഷ്കരമായ കാര്യമാണ്. ഒരുപാട് ശാരീരിക പ്രത്യേകതകളിൽ സാമ്യമുള്ള ഒരു ദാതാവിൽ നിന്നും മാത്രമേ രക്തമൂലകോശം സ്വീകരിക്കാൻ സാധിക്കുകയുള്ളൂ.

ദാതാവിനെ കണ്ടെത്താനായി വരുന്ന മാര്‍ച്ച് 25 ന് എകെജി സെന്‍ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടത്തുന്നുണ്ട്. രാവിലെ 9.30നും 5.30 നും ഇടയിൽ 15 നും -50 വയസിനും ഇടയിലുളള ഏത് ബ്ലഡ് ഗ്രൂപ്പിൽ പെട്ടയാൾക്കും ഈ ക്യാമ്പിലെത്തി ജനിതക സാമ്യം പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ശ്രീനന്ദന്‍റെ അച്ഛനായ രജ്ഞിത്ത് ബാബുവിന്‍റെ നമ്പരായ -7025006965 അല്ലെങ്കില്‍ കുട്ടിയുടെ അമ്മാവനായ
ജോയി – 94470 18061 എന്ന നമ്പരിലോ ബന്ധപ്പെടാം. ശ്രീനന്ദന്റെ ജീവൻ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിൽ ഒരുമിച്ചു നിൽക്കാം.

Related Articles

Latest Articles