Friday, September 25, 2026

സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല​ കുറഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല​ കുറഞ്ഞു. പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് ഇ​ന്ന് കുറഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് ഇന്ന് 37,880 രൂ​പ​യും ഗ്രാ​മി​ന് 4,735 രൂ​പ​യു​മാ​യി.

തു​ട​ര്‍​ച്ച​യാ​യ ര​ണ്ട് ദി​വ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ സ്വർണ്ണ വി​ല വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കുറഞ്ഞ​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 360 രൂ​പ ഉ​യ​ര്‍​ന്നി​രു​ന്നു.

മാ​ര്‍​ച്ച്‌ ഒ​ന്‍​പതിന് പ​വ​ന് 40,560 രൂ​പയാണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അതാണ് ഈ ​വ​ര്‍​ഷ​ത്തെ ഉ​യ​ര്‍​ന്ന വി​ല. ഒന്നര വര്‍ഷം കൂടിയാണ് സ്വര്‍ണവില ഉയര്‍ന്ന നിരക്കിലേയ്‌ക്കെത്തിയത്.

Related Articles

Latest Articles