Saturday, May 4, 2024
spot_img

ഭാരതം കോരിത്തരിച്ച നിമിഷം, പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി നീരജ് ചോപ്ര | NEERAJ CHOPRA

ആദ്യത്തെ കാഴ്ച മറ്റൊന്നുമല്ല ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തി ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ സുവര്‍ണ ശോഭയുള‌ള ചരിത്രമായി മാറിയിരിക്കുന്നു നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ തന്റെ രണ്ടാം ശ്രമത്തില്‍ 87.58 മീറ്ററെറിഞ്ഞ് നീരജ് ചോപ്ര ഇന്ത്യക്കായി സ്വ‌ര്‍ണം നേടി. വ്യക്തിഗത ഇനത്തില്‍ ഇത് ഇന്ത്യയുടെ രണ്ടാമത് സ്വര്‍ണമാണ്. ഷൂട്ടിംഗില്‍ 2008 ബീജിംഗ് ഒളിമ്ബിക്‌സില്‍ അഭിനവ് ബിന്ദ്ര നേടിയതാണ് ഇത്തരത്തില്‍ ആദ്യത്തേത്. നീണ്ട 13 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഇത്തരത്തില്‍ സ്വര്‍ണം നേടുന്നത് എന്ന പ്രാധാന്യവും ഇതിനുണ്ട്.

ടോക്കിയോ ഒളിമ്ബിക്‌സിലെ ഏറ്റവും അവസാന ഇനത്തില്‍ ഇന്ത്യയ്‌ക്കായി നീരജ് ചോപ്ര നേടിയത് രാജ്യത്തെ 130 കോടി ജനങ്ങളുടെയും സ്വപ്‌നമായിരുന്നു. അത് യാഥാർത്ഥ്യമായത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രോത്സാഹനം കൊണ്ടാണെന്നാണ് നീരജ് ചോപ്ര വെളിപ്പെടുത്തുന്നത്. കഴിവുള്ളവരെ ചേർത്തു നിർത്തി പരാജയങ്ങളിലും ആത്മവിശ്വാസം പകർന്ന് നമ്മുടെ രാജ്യത്തെ ലോകമാതൃകയാക്കാൻ തക്കവണ്ണം അവരെ പ്രാപ്തരാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആ പ്രോത്സാഹനം ഒന്നുകൊണ്ടുതന്നെയാണെന്നതിൽ യാതൊരുവിധ തർക്കവുമില്ല.

രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന വാക്‌സിനുകളില്‍ അഞ്ചാമതായി ജോണ്‍സണ്‍ ആന്റ് ജോണ്‍സനെയും തിരഞ്ഞെടുത്തിരിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ട്വി‌റ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

അങ്ങനെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി നല്‍കിയതോടെ കൊവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തിന് കൂടുതല്‍ ശക്തി ലഭിക്കും എന്നാണ് ഓട്ടപ്രദക്ഷിണത്തിന് പറയാനുള്ളത്.

ഓട്ടപ്രദൈഷിണം കണ്ട മറ്റൊരു കാഴ്ച പി കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് കെ ടി ജലീല്‍ എന്നതാണ്‌. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട വിഷയം കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തിലെ പലരുമായും സംസാരിച്ചിട്ടുണ്ട്, അറ്റ കൈക്ക് അതൊക്കെ പുറത്ത് വിടേണ്ടി വരും. അങ്ങനെ പുറത്തുവന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും എന്നൊക്കെയാണ് ജലീല്‍ പറയുന്നത്.

കാര്യങ്ങള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്താല്‍ കുഞ്ഞാലിക്കുട്ടിക്ക് നല്ലതെന്നും പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താമെന്നാണ് വിചാരമെങ്കില്‍ അത് തെറ്റാണെന്നും എല്ലാം കാത്തിരുന്ന് കാണാമെന്നും ഒക്കെയുള്ള ഭീഷണിയും ജലീൽ പുറപ്പെടുവിക്കുന്നുണ്ട്‌.
ഓട്ടപ്രദക്ഷിണം കണ്ട മറ്റൊരു കാഴ്ചയിലേക്ക് പോവുകയാണെങ്കിൽ സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം കനത്തിരിക്കുകയാണ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അല‌ര്‍ട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമോ ശക‌്തമായതോ ആയ മഴയാണ് ഇവിടങ്ങളില്‍ പ്രതീക്ഷിക്കുന്നത്.

ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത. ഇവിടങ്ങളില്‍ ഓറഞ്ച് അല‌ര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ സാദ്ധ്യതയുള‌ളതിനാല്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചു‌.

ഓട്ടപ്രദക്ഷിണം കണ്ട മറ്റൊരു കാഴ്ച
മേത്ര ആശുപത്രിയില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത മമ്മൂട്ടിയ്‌ക്കും രമേശ് പിഷാരടിയ്‌ക്കുമെതിരെ പൊലീസ് കേസെടുത്തതാണ്. ഇരുവരും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനാലാണ് പോലീസ് കേസെടുത്തത്.

ചൊവ്വാഴ്‌ച ആശുപത്രിയില്‍ റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എത്തിയ ഇരുവരെയും കാണാന്‍ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടയത്. ഇതാണ് കേസെടുക്കാൻ പ്രേരിപ്പിച്ചത്. സിനിമാ നിര്‍മ്മാതാവായ ആന്റോ ജോസഫ്, ആശുപത്രി മാനേജ്‌മെന്റ് എന്നിവര്‍ക്കെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്തെ കൊവിഡ് കണക്കുകളിലേക്ക് പോവുകയാണെങ്കിൽ കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35. 139 മരണമാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ആശങ്കകളും അപകടാവസ്ഥകളും ഒടുങ്ങുന്നില്ല, നാം ഇനിയുമിനിയും കരുതിയിരിക്കണം സുരക്ഷിതരായിരിക്കണം എന്നുതന്നെയാണ് എന്നത്തെയും പോലെ ഓട്ടപ്രദക്ഷിണത്തിന് പറയാനുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles