Sunday, May 5, 2024
spot_img

ഈ ശ്രീരാമക്ഷേത്രത്തിൽ നിത്യവും ഹനുമാൻ എത്തും… ശ്രീരാമനെ ഉണർത്താൻ

ഈ ശ്രീരാമക്ഷേത്രത്തിൽ നിത്യവും ഹനുമാൻ എത്തും… ശ്രീരാമനെ ഉണർത്താൻ | THIRUMARAYOOR TEMPLE

നിത്യവും ഹനുമാൻ നേരിട്ട് ശ്രീരാമനെ പൂജിക്കുന്ന ക്ഷേത്രം.

നിരവധി വിശ്വാസങ്ങളാല്‍ സമൃദ്ധമായ ക്ഷേത്രമാണ് തിരുമറയൂര്‍ ക്ഷേത്രം. എറണാകുളം ജില്ലയില്‍ പിറവം പേപ്പതിക്കു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 800 വര്‍ഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ശ്രീരാമനാണ് പ്രതിഷ്ഠ. ശ്രീരാമന്‍റെ പട്ടാഭിഷേക രൂപത്തിലാണ് പ്രതിഷ്ഠയുടെ ഭാവമുള്ളതിനാല്‍ രാമനൊപ്പം സഹോദരന്മാരായ ലക്ഷ്മണന്റെയും ഭരതന്റെയം ശത്രുഘ്നന്‍റെയും ഒപ്പം സീതാദേവിയുടെയും സാന്നിധ്യം ക്ഷേത്രത്തിലുണ്ട് എന്നാണ് വിശ്വസിക്കുന്നത്.

രാമായണത്തിലെ പലസംഭവങ്ങള്‍ക്കും സാക്ഷിയായ പ്രദേശമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. വനവാസക്കാലത്ത് രാമന്‍ സീതയോടും ലക്ഷ്മണനോടും ഒപ്പം ഇതുവഴി യാത്ര ചെയ്തു പോയിരുന്നുവത്രെ. ഇവിടെ വെച്ചുതന്നെയാണ് മാരീചന്‍ മാനിന്റെ രൂപത്തിലെത്തിയതും അതിന്റെ രാമന്‍ അമ്പെയ്തു വീഴ്ത്തിയതും. മറഞ്ഞിരുന്ന് അമ്പെയ്ത ഇടമായതിനാലാണ് പ്രദേശത്തിന് തിരുമറയൂര്‍ എന്ന പേരു വന്നതത്രെ. ലോകത്തിലെ ഏക ഹനുമത് പൂജിത ശ്രീരാമസ്വാമി ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. തന്റെ നാഥനായ രാമന് സ്ഥിരമായി ഹനുമാന്‍ പൂജചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഹനുമാന്‍റെ സാന്നിധ്യം എല്ലാ ദിവസവും ഇവിടെ ഉണ്ടാകുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. എല്ലാ ദിവസവും പുലര്‍ച്ചെ 3.30 ന് ഹനുമാന്‍ ശ്രീരാമന് പൂജ ചെയ്യുവാനായി ക്ഷേത്ര സന്നിധിയില്‍ എത്തുമത്രെ. അതിനു തെളിവായി പൂജ ചെയ്യുമ്പോളുള്ള ശംഖുവിളിയും മണിയുടെ ശബ്ദവുമെല്ലാം കേള്‍ക്കുമത്രെ. ഇതു കേട്ടതായി പരിസരത്തുള്ള പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിനു തെളിവായി പലരും പിറ്റേന്ന് പുലര്‍ച്ചെ പൂജയുടെ ഭാഗമായ പൂക്കളും തുളസിയുമെല്ലാം കണ്ടിട്ടുളളതായും പറയപ്പെടുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles