Thursday, October 29, 2026

സ്വർണം ഇടിച്ചെടുത്ത് നീതു ഘന്‍ഘാസ്; 2023 ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ദില്ലി : ദില്ലിയിൽ നടക്കുന്ന 2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ആദ്യ സ്വര്‍ണം നേടി. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ നീതു ഘന്‍ഘാസ് ആണ് രാജ്യത്തിനായി സ്വർണമെഡൽ നേടിയത്.

ഫൈനലില്‍ മംഗോളിയയുടെ ലുട്‌സായ്ഖാന്‍ അള്‍ട്ടാന്‍സെറ്റ്‌സെഗിനെ തകര്‍ത്തായിരുന്നു ഇന്ത്യന്‍ താരത്തിന്റെ നേട്ടം. ഫൈനലില്‍ മംഗോളിയ താരത്തിനെ ഒന്നു പൊരുതാന്‍ പോലും അനുവദിക്കാതെ 5-0 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആറാമത്തെ ഇന്ത്യന്‍ വനിതയാണ് നീതു. മേരി കോം, ലായ്ശ്രാം സരിതാ ദേവി, ജെന്നി, ലേഖ, നിഖാത് സരിന്‍ എന്നിവരാണ് ഈ നേട്ടത്തിൽ നീതുവിന്റെ മുൻഗാമികൾ.

Related Articles

Latest Articles