Sunday, December 28, 2025

നെയ്മറിനെതിരായ പീഡനാരോപണം: പ്രതികരിക്കാനില്ലെന്ന് ബ്രസീല്‍ കോച്ച്‌

നെയ്മറിനെതിരായ പീഡനാരോപണത്തില്‍ പ്രതികരിക്കാന്‍ ഇല്ലാ എന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ. നെയ്മര്‍ പാരീസിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച്‌ ഒരു വനിതയെ പീഡിപ്പിച്ചു എന്ന ആരോപണത്തില്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം റോയിറ്റേസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വിഷത്തില്‍ അഭിപ്രായമില്ലെന്ന് ടിറ്റെ പറഞ്ഞു.

ഈ വിഷയത്തില്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ആ അന്വേഷണം നടത്തുന്നവരാണ് കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കേണ്ടത് എന്ന് ടിറ്റെ പറഞ്ഞു. ഈ വിഷയത്തിൽ നീണ്ട കാലം അന്വേഷണം വേണ്ടി വരും എന്നും അതുകൊണ്ട് അഭിപ്രായം ഇല്ലായെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ബ്രസീലിനൊപ്പം കോപ അമേരിക്കയ്ക്കായി ഒരുങ്ങുന്ന നെയ്മര്‍ ക്യാമ്പിലെത്തിയെങ്കിലും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല.

Related Articles

Latest Articles