Tuesday, December 16, 2025

നെല്ലങ്കര രാമകൃഷ്ണൻ കൊലക്കേസ്;പ്രതിക്ക് എഴ് വർഷം തടവും പിഴയും

തൃശ്ശൂർ:നെല്ലങ്കര രാമകൃഷ്ണൻ കൊലക്കേസിലെ പ്രതിക്കെതിരെ നടപടി. പ്രതിയെ എഴ് വർഷം തടവിനും ഇരുപതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. നെട്ടിശ്ശേരി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടിൽ സെബാസ്റ്റ്യനെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

2017 ജൂൺ 14നായിരുന്നു കൊലപാതകം. പ്രതിയുടെ കുളിമുറിയിൽ അയൽവാസിയായ രാമകൃഷ്ണന്‍ ഒളിഞ്ഞ് നോക്കിയതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം.

Related Articles

Latest Articles