Tuesday, May 21, 2024
spot_img

തല്ലിയത് ഇഷ്ടപ്പെട്ടില്ല;മധ്യപ്രദേശിൽ അമ്മയെ വെടിവച്ച് കൊന്ന് പതിനാറുകാരൻ

മധ്യപ്രദേശ്:പതിനാറുകാരൻ അമ്മയെ വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ടികംഗറിലാണ് ഞെട്ടിക്കുന്ന സംഭവം.അമ്മ തല്ലിയത്തിൽ പ്രകോപിതനായ കുട്ടി അമ്മയെ വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു.

പിതാവിൻ്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് കുട്ടി 43 കാരിയായ അമ്മയെ കൊലപ്പെടുത്തിയത്. ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ പിതാവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. അമ്മയെ കൊലപ്പെടുത്തിയ ശേഷം കുട്ടി തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Related Articles

Latest Articles