കൊച്ചി: 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തെ തുടർന്ന് ഇറച്ചി വിൽപ്പന കേന്ദ്രത്തിൽ പോലീസും നഗരസഭയും സംയുക്ത പരിശോധന നടത്തി.കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിലായിരുന്നു പരിശോധന നടന്നത്.സ്ഥലത്ത് നിന്ന് നാൽപ്പത്തോളം കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയതിന്റെതെന്ന് സംശയിക്കുന്ന രേഖകൾ പരിശോധനയിൽ കണ്ടെത്തി.
എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകൾക്ക് ഇറച്ചി നൽകിയ രസീതുകളാണ് പിടിച്ചെടുത്തത്. ഇവ പോലീസും നഗരസഭയും വിശദമായി പരിശോധിക്കുകയാണ്. സംഭവത്തിൽ നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ പോലീസ് കളമശ്ശേരിയിലെ കേന്ദ്രം നടത്തിപ്പുകാരനായ മണ്ണാർക്കാട് സ്വദേശി ജുനൈസിന്റെ പേരിൽ കളമശ്ശേരി പോലീസ് കേസ് എടുത്തിരുന്നു.

