Saturday, May 18, 2024
spot_img

ചൈനീസ് വാക്സിന് ”നോ എന്‍ട്രി”, ഇന്ത്യന്‍ വാക്സിന് ”വെല്‍ക്കം” പറഞ്ഞ് നേപ്പാള്‍

ദില്ലി : ചൈനയുടെ കോവിഡ് വാക്‌സിനേക്കാൾ ഇന്ത്യന്‍ കോവിഡ് വാക്‌സിനാണ് നേപ്പാള്‍ മുന്‍ഗണന നല്‍കുന്നതെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ഇരുരാജ്യങ്ങളും ഉടന്‍ കരാറില്‍ ഒപ്പിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.

ആറാമത് ഇന്ത്യ-നേപ്പാള്‍ ജോയിന്റ് കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി ജനുവരി 14-ന് ദില്ലിയിലെത്തുന്നുണ്ട്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കൊറോണ വൈറസ് പ്രതിരോധ വാക്‌സിനുകളുടെ 12 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്യുന്നതിന് ഉറപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേപ്പാള്‍. സിനോവാക് വാക്‌സിന്‍ നല്‍കാമെന്ന് നേപ്പാളിന് ചൈനയുടെ വാഗ്ദാനമുണ്ട്‌. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ ലഭിക്കാനാണ് നേപ്പാള്‍ ആഗ്രഹിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തിയതായും നേപ്പാള്‍ അധികൃതര്‍ അറിയിച്ചു. അതേസമയം നേപ്പാളിന്റെ ഇന്ത്യയിലെ അംബാസഡര്‍ നിലമ്പര്‍ ആചാര്യ ഇതിനകം തന്നെ ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്.

Related Articles

Latest Articles