Sunday, October 11, 2026

ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; രാജ്യത്ത് വലയ്ക്കുന്നത് വിദേശ നാണ്യശേഖരം കുറഞ്ഞത്

കഠ്മണ്ഡു; നേപ്പാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയ്ക്ക് പിന്നാലെയാണ് നേപ്പാളിലും സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്നത്. ഇന്ധനക്ഷാമവും പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ കൂടിയതും, വിദേശ നാണ്യശേഖരം കുറഞ്ഞതും നേപ്പാളിനേയും വലക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് രണ്ട് ദിവസം പൊതുഅവധി നല്‍കാനും നേപ്പാള്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ മാസത്തില്‍ പൊതുമേഖലയിലെ ഓഫീസുകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. നേപ്പാള്‍ സെന്‍ട്രല്‍ ബാങ്കും ഓയില്‍ കോര്‍പറേഷനുമാണ് ഇത്തരം ഒരു നിര്‍ദേശം സര്‍ക്കാറിന് മുന്നിലേക്ക് വെച്ചിരിക്കുന്നത്.

കൊവിഡ് കാലത്ത് രാജ്യത്തെ ടൂറിസം മേഖല തകര്‍ന്നതിനെ തുടര്‍ന്നാണ് വിദേശനാണ്യ ലഭ്യത കുറഞ്ഞത്. വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, പുറം രാജ്യങ്ങളിലുള്ള നേപ്പാള്‍ പൗരന്മാരോട് ബാങ്കുകളിൽഡോളര്‍ അക്കൗണ്ടുകള്‍ ആരംഭിക്കാനും നിക്ഷേപങ്ങള്‍ നടത്താനും സര്‍ക്കാര്‍ നിർദ്ദേശിച്ചിട്ടുണ്ട്. ഭരണരംഗത്തെ പരാജയത്തിനൊപ്പം ഇന്ധനക്ഷാമവും ഭക്ഷ്യ വിലവര്‍ധനയും വിദേശകറന്‍സി ശേഖരം കുത്തനെ ഇടിഞ്ഞതുമായിരുന്നു ശ്രീലങ്കയേയും വലിയ പ്രതിസന്ധിയിലെത്തിച്ചത്.

Related Articles

Latest Articles