Wednesday, May 8, 2024
spot_img

വിമാനപകടത്തിന് തൊട്ടുമുൻപ് ഇന്ത്യക്കാരന്‍റെ ഫെയ്‌സ്ബുക്ക് ലൈവ് ; ആളുകളുടെ നിലവിളി ശബ്ദവും വിമാനം ആടിയുലയുന്നതുമായ ദൃശ്യങ്ങളും

നേപ്പാളില്‍ വിമാനം അപകടത്തില്‍ ഒരുപാട് ജീവനാണ് നഷ്ട്ടമായത് . അപകടത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നു. വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരനായ യാത്രക്കാരന്റെ മൊബൈല്‍ നിന്നാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്. അപകടത്തിന് തൊട്ടുമുൻപ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്യുന്നതിനിടെ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു.

വിമാനത്തിന്റെ ഉള്ളില്‍നിന്നുള്ള ദൃശ്യങ്ങളും തുടര്‍ന്ന് വിമാനത്തിന്റെ വിന്‍ഡോയിലൂടെയുള്ള കാഴ്ചകളും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട് . പിന്നീട് വിമാനം ആടിയുലയുന്നതും യാത്രക്കാർ നിലവിളിക്കുന്നതും വിഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. . ഉത്തര്‍ പ്രദേശിലെ ഗാസിപുര്‍ സ്വദേശികളായ അഞ്ചുപേരാണ് വിമാനത്തിനുള്ളിലുണ്ടായിരുന്ന ഇന്ത്യക്കാർ. ഇതില്‍ സോനു ജെയ്‌സ്വാള്‍ എന്നയാളാണ് അപകടത്തിന് തൊട്ടുമുന്‍പ് ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തതെന്നാണ് ലഭിച്ച വിവരം.

Related Articles

Latest Articles