മുപ്പതിനായിരം മുതൽ നാല്പതിനായിരം വരെ നഴ്സുമാരെ വേണമെന്ന് നെതർലൻഡ്‌സ് അഭ്യർത്ഥിച്ചെന്നു വീമ്പു പറഞ്ഞ സംസ്ഥാന സർക്കാർ വെട്ടിൽ.മലയാളി നഴ്സുമാരെ ആവശ്യമില്ലെന്നാണ് നെതർലൻഡ്സ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.ഇതോടെ സർക്കാരിന്റെ വാക്കിൽ വിശ്വസിച്ചു മികച്ച കരിയർ സ്വപ്നം കണ്ട ആയിരക്കണക്കിന് നഴ്‌സുമാരാണ് ആശങ്കയിലായിരിക്കുന്നത്.ജൂലൈ 31ന് ദില്ലി കേരളം ഹോക്‌സിൽ നെതർലൻഡ്‌സ് അംബാസിഡറുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് ഇത്രയധികം നഴ്സുമാരെ ആവശ്യമുണ്ടെന്ന് നെതർലൻഡ്‌സ് അറിയിച്ചെന്നും സംസ്ഥാനം അവരെ നൽകാൻ തയ്യാറാണെന്നും സർക്കാർ വീമ്പിളക്കിയത്.സി പി എം സൈബർ പോരാളികളും ഈ വിഷയം സർക്കാരിന്റെ വലിയ നേട്ടമായി ഇതിനെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.നെതർലൻഡ്സ് ഇക്കാര്യം സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിരുന്നെങ്കിലും നാണക്കേട് കാരണം ഈ വിവരം സർക്കാർ പുറത്തുവിട്ടിരുന്നില്ല.നിയമസഭയിൽ പി സി ജോർജ് ഈ വിഷയം ഉന്നയിച്ചതോടെയാണ് ഗത്യന്തരമില്ലാതെ മുഖ്യമന്ത്രിക്ക് വിവരം പുറത്തു വിടേണ്ടി വന്നത്.ഇതോടെ മികച്ച ജോലി സ്വപ്നം കണ്ട ആയിരങ്ങളെയാണ് സർക്കാർ പറഞ്ഞുപറ്റിച്ചതെന്നാണ് ആക്ഷേപം

