Tuesday, September 22, 2026

ഒരിക്കലും തീരാത്ത മീഥേയ്ൻ പ്രവാഹം ! വീണ്ടും ഞെട്ടിച്ച് 3 I അറ്റ്‌ലസ്

പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് കൺതുറന്നു പിടിച്ചിരിക്കുന്ന നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി വീണ്ടുമൊരു ശാസ്ത്രവിസ്മയത്തിന് വഴിതുറന്നിരിക്കുകയാണ്. നമ്മുടെ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ ‘3I/ATLAS’ എന്ന നക്ഷത്രാന്തര ധൂമകേതുവിനെ നിരീക്ഷിച്ച ജെയിംസ് വെബ്, അതിന്റെ പ്രഥമ മിഡ്-ഇൻഫ്രാറെഡ് രാസമുദ്രകൾ വിജയകരമായി രേഖപ്പെടുത്തി. ശാസ്ത്രലോകത്തെ ഏറെ ആവേശഭരിതരാക്കിയ ഈ പുതിയ കണ്ടെത്തലുകൾ പ്രശസ്തമായ ‘ദി അസ്‌ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സ്’ എന്ന ശാസ്ത്രമാസികയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൂര്യനെ വലംവെച്ച് നമ്മുടെ സൗരയൂഥത്തിന് വെളിയിലേക്ക് മടങ്ങിപ്പോകുന്ന വേളയിലാണ് ഈ അപൂർവ്വ ധൂമകേതുവിനെ ജെയിംസ് വെബ് വീണ്ടും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയത്. #jameswebb #3iatlas #interstellarcomet #nasa #astronomy #spaceexploration #jwst #midinfrared #astrophysics #cometdiscovery

Related Articles

Latest Articles