Monday, April 29, 2024
spot_img

ഇത് മാതൃകാ കേരളം ..! ആരോഗ്യക്കുറവിനെത്തുടർന്ന് അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു,ഇത് ഈ വർഷത്തെ മൂന്നാമത്തെ മരണം

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. ഷോളയൂർ വരംഗപാടി ഊരിലെ സുധ-നാരായണ സ്വാമി ദമ്പതിമാരുടെ നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.

കുഞ്ഞിന്റെ അമ്മ സുധ അരിവാൾ രോഗിയായിരുന്നു.870 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്‍റെ തൂക്കം. ഈ വർഷത്തെ മൂന്നാമത്തെ ശിശുമരണമാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്യുപ്പെടുന്നത്.

Related Articles

Latest Articles