Tuesday, September 22, 2026

പ്രണയത്തിലൂടെ ഒന്നിച്ചിട്ട് മാസങ്ങൾ മാത്രം; ഭർതൃവീട്ടിൽ നവവധു തൂങ്ങിമരിച്ച നിലയിൽ, വിഷാദരോഗമെന്ന് ഭർതൃവീട്ടുകാർ: അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ്

തൊടുപുഴ: ഭർതൃഗൃഹത്തിൽ നവവധു തൂങ്ങിമരിച്ച നിലയിൽ. തൊടുപുഴ കൊല്ലപ്പളളി മാത്യൂസ് കെ ബാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് അനുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവസമയത്ത് ഭർതൃമാതാവും ഭർതൃസഹോദരിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കഴിഞ്ഞ ഓഗസറ്റ് 18 നായിരുന്നു അനുഷയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു.

തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല ഡോ ജോർജ് ഐബി ദമ്പതികളുടെ മകളാണ് അനുഷ. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ഭർതൃവീട്ടുകാർക്കെതിരെ കേസെടുത്തു.ഡിവൈഎസ്പി മധു ആർ ബാബുവിനാണ് കേസിന്റെ അന്വേഷണ ചുമതല.

Related Articles

Latest Articles