Sunday, June 16, 2024
spot_img

സംസ്ഥാനത്ത് സിനിമാ നയം തയാറാക്കുന്നതിന് ഇനി പുതിയ കമ്മിറ്റി; രൂപീകരിച്ച് സാംസ്കാരിക വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ നയം തയാറാക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് സാംസ്കാരിക വകുപ്പിന്റെ ഉത്തരവ്. കരട് സിനിമാ നയം രണ്ട് മാസത്തിനുള്ളിൽ സർക്കാരിൽ സമർപ്പിക്കണമെന്നാണ് നിർദേശം. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിലെ ഷാജി എൻ. കരുൺ ആണ് കമ്മിറ്റിയുടെ ചെയർമാൻ. സംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കൺവീനർ.

കരട് സിനിമ നയം തയാറാക്കുമ്പോൾ കമ്മിറ്റി ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ ശിപാർശകൾ കൂടി പരിശോധിച്ച് ഉചിതമായ നിർദേശങ്ങൾ ഉൾക്കൊള്ളിക്കണം. സിനിമയിലെ പ്രീപ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ, ഡിസ്ട്രിബ്യൂഷൻ, എക്സിബിഷൻ എന്നീ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം കൂടി കണക്കിലെടുക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു.

Related Articles

Latest Articles