Friday, May 24, 2024
spot_img

പ്ലസ്ടു കോഴക്കേസ്; മുസ്‍‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജിക്ക് നോട്ടീസ്; 6 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് സുപ്രീം കോടതി

ദില്ലി: പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്‍‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ.എം.ഷാജിക്ക് നോട്ടീസ്. സുപ്രീം കോടതി ആണ് നോട്ടീസ് അയച്ചത്. ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടിസിന് മറുപടി നൽകണമെന്നാണ് സുപ്രീം കോടതി ഷാജിക്ക് നിർദ്ദേശം നൽകിയത്.

കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഷാജിക്കെതിരെയുള്ള തുടർനടപടികൾ റദ്ദാക്കിയ ഉത്തരവിനെ ചോദ്യം ചെയ്താണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്

Related Articles

Latest Articles