Saturday, May 18, 2024
spot_img

പുത്തൻ മുന്നേറ്റനിര താരം ജോഷ്വ പരിക്കേറ്റ് പുറത്ത്; ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി

കൊച്ചി : പ്രീസീസൺ മത്സരങ്ങൾക്കൊരുങ്ങവേ കേരള ബ്ലാസ്റ്റേഴ്സിനു വമ്പൻ തിരിച്ചടി. രണ്ടു വർഷത്തെ കരാറിൽ ടീമിൽ ചേർന്ന പുത്തൻ മുന്നേറ്റനിര താരമായ ജോഷ്വ സത്തിരിയുടെ സേവനം ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ ടീമിന് നഷ്ടമാകും. കാലിലേറ്റ പരിക്കാണ് താരത്തിനും ടീമിനും പുതിയ വെല്ലുവിളിയായത്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ താരത്തിനു പരിശീലനത്തിനിറങ്ങിയതിനു പിന്നാലെ പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ താരം രണ്ടു പേരുടെ സഹായത്തോടെ കാറിൽ കയറിപ്പോകുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

വരുന്ന സീസണിൽ ജോഷ്വയ്ക്കു കളിക്കാന്‍ സാധിക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ഓസ്ട്രേലിയൻ ലീഗിലെ ന്യൂകാസിൽ ജെറ്റ്സിൽനിന്നാണ് ജോഷ്വ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നത്. ട്രാൻസ്ഫർ ഫീസ് നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തെ വാങ്ങിയത്. ഓസ്ട്രേലിയക്കാരനായ താരം വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സ്, വെല്ലിങ്ടൻ ഫീനിക്സ് എഫ്സി എന്നീ ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന താരത്തിന്റെ തിരിച്ചുവരവിന് വലിയ സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. താരത്തിന്റെ പിന്‍വാങ്ങലോടെ,ബ്ലാസ്റ്റേഴ്‌സിന് പുതിയ മുന്നേറ്റ നിര താരത്തെ കണ്ടെത്തേണ്ടിവരും.

Related Articles

Latest Articles