കൊവിഡ് എന്ന മഹാമാരി ലോകമെമ്പാടുമുള്ളവരെ ഒരുപോലെ തളർത്തിയ ഒന്നായിരുന്നു. ഇപ്പോഴിതാ ആ സമയത്ത് സമൂഹത്തിന് നല്‍കിയ സേവനത്തെ മാനിച്ച് കൊവിഡ് വാരിയേഴ്‌സിന് 50 ശതമാനം ഡിസ്‌കൗണ്ടില്‍ ട്രിപ് പാസ് ഏര്‍പ്പെടുത്തി.
നാളെ മുതല്‍ ഇതിന്റെ പ്രയോജനം ലഭിക്കും. ആശാപ്രവര്‍ത്തകര്‍, ആതുര ശുശ്രൂഷാ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ഡോക്ടര്‍മാര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ശുചീകരണതൊഴിലാളികള്‍, പോലീസ് തുടങ്ങിയവര്‍ അടങ്ങിയ കൊവിഡ് വാരിയേഴസിന് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കൊച്ചി വണ്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചാല്‍ മാത്രം മതിയാകും.
പുതുതായി കൊച്ചി വണ്‍കാര്‍ഡ് ട്രിപ് പാസ് എടുക്കുന്നവര്‍ നിർബന്ധമായും കോവിഡ് വാരിയര്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പിയും നല്‍കണം.

