Monday, December 29, 2025

ഇന്ത്യന്‍ സേനയ്ക്ക് അനുഗ്രഹമായി പുതിയ റോഡ്: 7 മണിക്കൂര്‍ യാത്രയ്ക്ക് ഇനി 40 മിനിട്ട് മതി

ദില്ലി: സിക്കിമിനോട് ചേര്‍ന്ന് കിടക്കുന്ന ഡോക്ല സൈനിക കേന്ദ്രത്തിലേക്ക് എത്താന്‍ ഇനി മുതല്‍ സൈനികര്‍ക്ക് എളുപ്പമാണ്. മുന്‍പ് കഴുതകള്‍ക്കായി നിര്‍മിച്ച പാതയിലൂടെയാണ് ഏഴു മണിക്കൂര്‍ നേരമെടുത്ത് സൈനികര്‍ എത്തികൊണ്ടിരുന്നത്. എന്നാല്‍ ഈ പാതയില്‍ പുതിയ റോഡ് വന്നതുമൂലം വെറും 40 മിനിറ്റുകൊണ്ട് തന്ത്രപ്രധാനമായ ഡോക്ല സൈനിക കേന്ദ്രത്തിലേക്ക് എത്താനാകും. ഡോക്ലാം പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഈ ആര്‍മി ബേസില്‍ വച്ചാണ് 2017ല്‍ ചൈനീസ് ലിബറേഷന്‍ ആര്‍മിയുമായി ഇന്ത്യ 73 ദിവസം എതിരിടേണ്ടി വന്നത്.

അന്ന് ഏറെ പ്രയാസപ്പെട്ടാണ് സൈന്യം ഇവിടേക്ക് എത്തിയത്. ബോര്‍ഡര്‍ റോഡ്സ് സംഘടന(ബ്രോ ) 2015ല്‍ നിര്‍മാണം ആരംഭിച്ച ഈ റോഡ് അടുത്തിടെയാണ് പൂര്‍ത്തിയായത്. ഏറെ നാള്‍ ഈടു നില്‍ക്കുന്ന ഈ റോഡിനു ഏതുതരം കാലാവസ്ഥയെയും ചെറുക്കാനാകും.

സൈനികരാല്‍ ഉപയോഗിക്കപ്പെടുന്നതിനാല്‍ മികച്ച കാര്യശേഷി ഉറപ്പാക്കാന്‍ റോഡിനു ‘ബ്‌ളാക്ക് ടോപ്പിം’ഗും ഇവര്‍ നല്‍കിയിട്ടുണ്ട്. ചൈനീസ് പട്ടാളം ഈ മേഖലയില്‍ റോഡുകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചത് കാരണമാണ് ഇന്ത്യന്‍ സൈന്യവും ചൈനീസ് സേനയും തമ്മില്‍ 2017ല്‍ സംഘര്‍ഷം ഉടലെടുത്തത്.

Related Articles

Latest Articles