Sunday, December 21, 2025

ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുഞ്ഞെന്ന് സൂചന

കൊച്ചി: കൊച്ചിയിൽ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ജോലിക്ക് എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടൻ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണിതെന്ന് തിരിച്ചറിഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്‌സോ കേസ് ആയതിനാൽ ആരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് അന്വേഷിക്കുന്നത്.

കടവന്ത്ര സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പെൺകുട്ടി അമ്മയ്ക്കൊപ്പം സ്കാനിങ്ങിനായി ആശുപത്രിയിൽ എത്തിയത്. തുടർന്ന് ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു. പ്രസവിച്ച പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles