Saturday, May 4, 2024
spot_img

വീടിനകത്ത് ശുചിമുറിയിൽ വയോധികയുടെ മൃതദേഹം; തീകൊളുത്തി മരിച്ചതെന്ന് സംശയം

കണ്ണൂർ: വീടിനകത്ത് ശുചിമുറിയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് കോട്ടയം പഞ്ചായത്തിലെ പൈക്കാട് ശോഭനാ നിവാസിൽ ഒകെ അംബുജാക്ഷി ആണ് മരിച്ചത്.82 വയസ്സായിരുന്നു. വീടിനകത്ത് തീകൊളുത്തി മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വീടിനകത്ത് കിടപ്പുമുറിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

സഹോദരിയുടെ മകൾക്കും ഭർത്താവിനുമൊപ്പമാണ് അംബുജാക്ഷി താമസിച്ചിരുന്നത്. ഇന്ന് വൈകുന്നേരം അംബുജാക്ഷിയെ ചായകുടിക്കാനായി വീട്ടുകാർ വിളിച്ചെങ്കിലും കാണാതിരുന്നതോടെ മുറി തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹം കണ്ടത്. കതിരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക്ക് സംഘം സ്ഥലത്ത് പരിശോധന നടത്തി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles