Friday, January 2, 2026

വീണ്ടും അട്ടപ്പാടിയില്‍ നവജാതശിശുമരണം: മരിച്ചത് വെറും നാല് ദിവസം മാത്രം പ്രായമായ കുഞ്ഞ്

അട്ടപ്പാടി: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശുമരണം റിപ്പോർട്ട് ചെയ്യ്തു. ഫെബ്രുവരി 26-ന് ജനിച്ച ആണ്‍ കുഞ്ഞ് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മരിച്ചു. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട്ടിലെ അയ്യപ്പന്‍-നഞ്ചമ്മാള്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി പത്തോടെയാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന് രണ്ട് കിലോ ഭാരമുണ്ടായിരുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദത്തേയും രക്ത കുറവിനേയും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കുഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. എന്നാൽ ഈ വര്‍ഷം മാത്രം അട്ടപ്പാടിയില്‍ ഇത് രണ്ടാമത്തെ തവണയാണ് നവജാത ശിശു മരിക്കുന്നത്. 2021-ലെ കണക്ക് പ്രകാരം 9 നവജാത ശിശുക്കള്‍ മരിച്ചിട്ടുണ്ട്.

Related Articles

Latest Articles