Thursday, December 25, 2025

നെയ്യാർഡാം കൊമ്പയിൽ 14 കാരനെ ആന ചവുട്ടി കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നെയ്യാർഡാം കൊമ്പയിൽ 14 കാരനെ ആന ചവുട്ടി കൊന്നു. ആദിവാസി മേഖലയായ നെയ്യാർഡാം കൊമ്പയിൽ ആനയുടെ ആക്രമണത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഷൈജു (14) മരിച്ചു. തെന്മല സെറ്റിൽമെന്റിൽ നിന്നും മീൻ പിടിക്കാൻ കൊമ്പയിൽ എത്തിയതായിരുന്നു സംഘം. ഈ സമയത്താണ് ആനയുടെ ആക്രമണം ഏറ്റത്.

ഷൈജുവിനു ഒപ്പം ഉണ്ടായിരുന്ന അലൻ 16, ശ്രീജിത് 18 എന്നിവർക്കും ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. വനം വകുപ്പ് ബോട്ടിൽ നെയ്യാർ ഡാമിൽ എത്തിച്ച ശേഷം ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. നെയ്യാർ വനം വകുപ്പും നെയ്യാർ പോലീസും നടപടികൾ സ്വീകരിച്ചു വരുന്നു.

https://www.facebook.com/100025202885939/videos/758643944985695/UzpfSTEwMDAwMzM3MDA2NTQyNTozMTE3MjY1MTk4Mzk1Nzg1/

Related Articles

Latest Articles