Monday, May 20, 2024
spot_img

നെയ്യാറ്റിന്‍കരയില്‍ അടിപിടി കേസില്‍ പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ടു; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതി രക്ഷപ്പെട്ടു. നെയ്യാറ്റിന്‍കര മാരായമുട്ടം സ്റ്റേഷനില്‍ നിന്നുമാണ് പ്രതി ഇറങ്ങി ഓടിയത്. അടിപിടി കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ശ്രീജിത്ത് ആണ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. ശ്രീജിത്തിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്നേ കാസര്‍കോടും നിരവധി കേസുകളിൽ പ്രതിയായ യുവാവ് പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ അമീര്‍ അലി ആണ് രക്ഷപ്പെട്ടത്.തിങ്കളാഴ്ച രാവിലെ കാസര്‍കോട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അമീര്‍ അലി രക്ഷപ്പെട്ടത്.

കണ്ണൂര്‍ എ ആര്‍ ക്യാമ്പില്‍ നിന്നുള്ള എ എസ് ഐയുടേയും രണ്ട് കോണ്‍സ്റ്റബിള്‍മാരുടേയും കൂടെ ബസ്സിലായിരുന്നു പ്രതിയെ കാസര്‍കോടേക്ക് കൊണ്ടുവന്നത്. കോടതിക്ക് സമീപം വിദ്യാനഗര്‍ ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ അമീര്‍ അലി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസുകാര്‍ അനുവദിച്ചതിനെ തുടര്‍ന്ന് മൂത്രമൊഴിക്കാനായി മാറിയ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

 

Related Articles

Latest Articles