Monday, June 17, 2024
spot_img

‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’; ട്രെയ്‌ലർ ഫെബ്രുവരി നാലിന്; വിശേഷങ്ങൾ പങ്കുവച്ച് മോഹൻലാൽ

കൊച്ചി: പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്‘ (Neyyattinkara Gopante Aaraattu Movie) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഫെബ്രുവരി നാലിന് പുറത്തുവിടും. വൈകീട്ട് 5 മണിക്കാണ് ലാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങുക.

സമൂഹമാധ്യമങ്ങളിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചി ത്രമാണ് ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രത്തിൽ ‘നെയ്യാറ്റിൻകര ഗോപൻ’ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. രാജാവിന്‍റെ മകനിലൂടെ പ്രസിദ്ധമായ ‘ മൈ ഫോൺ നമ്പർ ഈസ് ‘2255’ എന്ന ഡയലോഗിലെ നമ്പറോടു കൂടിയ ഒരു ബെൻസ് കാറാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്.

നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക കാര്യത്തിനായി പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപൻ എത്തുന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ആറാട്ടിന്‍റെ പ്രമേയം. 18കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ – ബി. ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ആറാട്ടിൽ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായെത്തുന്നത്. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്.

Related Articles

Latest Articles