Monday, May 20, 2024
spot_img

തീവ്രവാദ ഗ്രൂപ്പുകളിലേക്കുള്ള റിക്രൂട്ട് ; ഗുണ്ടാത്തലവന്‍ അനസിനെതിരെ എന്‍ ഐ എയുടെ അന്വേഷണം

തിരുവനന്തപുരം:കഴിഞ്ഞദിവസം അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട പെരുമ്പാവൂര്‍ അനസിനെതിരെ എന്‍.ഐ.എയും ക്രൈംബ്രാഞ്ചും അന്വേഷണം ഊര്‍ജ്ജിതമാക്കി. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വേണ്ടി അനസ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ചതിനാണ് കഴിഞ്ഞ ദിവസം അനസ് പിടിയിലായത്.

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അനസിന്‍റെ പങ്ക് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് ഇയാളെ ഇന്നലെ ചോദ്യം ചെയ്തു. തീവ്രവാദ കേസുകള്‍ക്ക് പിടിയിലായിരുന്ന പലരും ഇപ്പോള്‍ അനസിനോടൊപ്പമാണെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. വരും ദിവസം അനസിനെ ചോദ്യം ചെയ്യാനാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്

അതിനിടെ കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അനസിന് പങ്കുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അന്വേഷണ സംഘം തിരഞ്ഞ് കൊണ്ടിരിക്കുന്ന ഡോ. അജാസിന്‍റെ ഉറ്റ സുഹൃത്താണ് അനസ്. അനസാണ് ബ്യൂട്ടി പാര്‍ലറിലേയ്ക്ക് വെടിവയ്ക്കാന്‍ ആളെ വിട്ട് നല്‍കിയതെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു.

വെടിവയ്ക്കാന്‍ അളെ വിട്ട് നല്‍കിയതെന്നും ക്രൈം ബ്രാഞ്ച് സംശയിക്കുന്നു.

Related Articles

Latest Articles