Thursday, May 9, 2024
spot_img

അയോധ്യ തര്‍ക്കഭൂമി കേസ്; മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടു; ചൊവ്വാഴ്ച മുതല്‍ തുടര്‍ച്ചയായി വാദം

ദില്ലി : അയോധ്യ തര്‍ക്കഭൂമി കേസില്‍ വിചാരണ ആരംഭിക്കാന്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. കേസിലെ മധ്യസ്ഥ ചര്‍ച്ചയ്ക്കായി നിയോഗിച്ച പ്രത്യേക സമിതി ഇരു കക്ഷികളുമായി സമവായത്തില്‍ എത്താന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിചാരണ ആരംഭിക്കുന്നത്. ഈമാസം ആറ് മുതലാണ് വിചാരണ ആരംഭിക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ എസ്.എ ബോംബ്‌ഡേ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് കേസ് പരിഗണിക്കുന്ന ബെഞ്ചിലെ മറ്റംഗങ്ങള്‍

സുപ്രീംകോടതി മുന്‍ ജഡ്ജി എഫ്.എം.ഐ. ഖലീഫുല്ലയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കേസില്‍ മധ്യസ്ഥത വഹിച്ചത്. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍.

Related Articles

Latest Articles