PM MODI
മോദിയെ വധിക്കാൻ പദ്ധതിയിട്ട മുജാഹിദ്ദീൻ ഭീകരർക്ക് സംഭവിക്കാൻ പോകുന്നത് ഇതോ? | PM MODI
2013 ഒക്ടോബര്‍ 27 ന് പട്നയിലെ ബിജെപി റാലിക്കിടെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ച ഒമ്പത് ‘ഇന്ത്യന്‍ മുജാഹിദീന്‍’ ഭീകരര്‍ കുറ്റക്കാരെന്ന് കോടതി. നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് എട്ട് വര്‍ഷത്തിന് ശേഷമാണ് പട്നയിലെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പ്രത്യേക കോടതി 10 പ്രതികളില്‍ ഒമ്പത് പേരെ കുറ്റക്കാരെന്ന് വിധിച്ചത്. ഹൈദര്‍ അലി എന്ന ബ്ലാക്ക് ബ്യൂട്ടി, നൊമാന്‍ അന്‍സാരി, മുഹമ്മദ് മുജീബുള്ള അന്‍സാരി, മുഹമ്മദ് ഇംതിയാസ് ആലം, അഹമ്മദ് ഹുസൈന്, മുഹമ്മദ് ഫിറോസ് അസ്ലം, ഇംതിയാസ് അന്‍സാരി, മുഹമ്മദ് ഇഫ്റീസ്, മുഹമ്മദ് എന്നിവരെ എന്‍ഐഎ കോടതിയുടെ ജഡ്ജി ഗുര്‍വീന്ദര്‍ സിംഗ് മല്‍ഹോത്രയാണ് കുറ്റക്കാരെന്ന് വിധിച്ചത്. ഇന്ത്യന്‍ മുജാഹിദീന്‍ (ഐഎം) എന്ന ഭീകര സംഘടനയില്‍പെട്ടവരാണ് ഇവര്‍. ഒരാളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. നവംബര്‍ ഒന്നിന് ശിക്ഷ വിധിക്കും.
2013 ഒക്ടോബറില്‍ ഗാന്ധി മൈതാനത്ത് സംഘടിപ്പിച്ച നരേന്ദ്ര മോദിയുടെ റാലിക്കിടെയായിരുന്നു ആക്രമണം. മോദിയുടെ വരവിനു മുന്നോടിയായി ആറോളം സ്ഫോടനങ്ങളുണ്ടായി. ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെടുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഭീകരാക്രമണം ഉണ്ടായിട്ടും മൂന്ന് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത റാലിയെ മോദി അഭിസംബോധന ചെയ്തിരുന്നു. മോദിയെ ഉന്മൂലനം ചെയ്യാന്‍ സ്ഫോടക വസ്തുക്കളുമായി റാഞ്ചിയില്‍ നിന്ന് പട്നയിലേക്ക് പോയ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സംഘമായിരുന്നു ആക്രമണത്തിനു പിന്നില്‍. റാഞ്ചിയില്‍ നിന്ന് ഏകദേശം 15 വയസ്സ് പ്രായമുള്ള ഭീകരനും സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഈ പ്രതിയെ 2017 ല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
അതേസമയം നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ പാട്നയിലുണ്ടായ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പേര് കൂടി നേരത്തെ പിടിയിലായിരുന്നു. മുഹദ് അഫ്സല്, ഉജ്വാര്‍ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. അഫ്സലിനെ ദില്ലി വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. ഭാര്യയെ യാത്രയാക്കുന്നതിന് വിമാനത്താവളത്തില്‍ എത്തിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു. ഇയാളുടെ ബന്ധുവായ ഉജ്വാര്‍ അഹമ്മദും നേരത്തെ പിടിയിലായിരുന്നു. റാഞ്ചിയില്‍ നിന്നാണ് ഇയാളെ എന്‍ഐഎ സംഘം അറസ്റ്റു ചെയ്തത്. ഞായറാഴ്ചയുണ്ടായ സ്ഫോടനങ്ങള്‍ക്കു പിന്നാലെ തൗസിം, ഇംതിയാസ് അന്‍സാരി എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. സ്ഫോടനങ്ങളില്‍ ആറു പേര് കൊല്ലപ്പെടുകയും 82 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം പാക് അനുകൂലികൾക്ക് കർശന താക്കീതുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് പാകിസ്താന്റെ ക്രിക്കറ്റ് വിജയം ആലോഷിക്കുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.പാകിസ്താന്റെ വിജയം ആഘോഷമാക്കിയ 7 പേർക്കെതിരെ കഴിഞ്ഞ ദിവസം യുപി പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. പാക് അനുകൂല മുദ്രാവാക്യം മുഴക്കുകയും, പാകിസ്താന്റെ വിജയം ആഘോഷമാക്കുകയും ചെയ്ത ഏഴ് പേരെയാണ് കഴിഞ്ഞ ദിവസം യുപി പോലീസ് പിടികൂടിയത്. ഇവർ ഇന്ത്യാ വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അഞ്ച് ജില്ലകളിൽ നിന്നുള്ളവരാണിവർ.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ബിഹാറിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ കശ്മീർ സ്വദേശികളായ വിദ്യാർത്ഥികളും ട്വന്റി20യിലെ പാക് വിജയം വലിയ ആഘോഷമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ ഇവരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയിരുന്നു. വിജയം ആഘോഷിക്കുന്ന പാകിസ്താൻ താരങ്ങളുടെ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ മൂന്ന് കശ്മീർ വിദ്യാർത്ഥികളെ ആഗ്രയിലെ ഒരു കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ഉദയ്പൂരിൽ പാക് വിജയം ആഘോഷമാക്കിയ അധ്യാപികയ്ക്കെതിരേയും മാനേജ്മെന്റ് നടപടി എടുത്തിട്ടുണ്ട്.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…